തിരുവനന്തപുരത്തെ ബിജെപി കൗൺസിലറെ കാണാനില്ലെന്ന് സിപിഎം; ഒളിവിലെന്ന് പൊലീസ്

 
Local

തിരുവനന്തപുരത്തെ ബിജെപി കൗൺസിലറെ കാണാനില്ലെന്ന് സിപിഎം; ഒളിവിലെന്ന് പൊലീസ്

കേസിലെ ഒന്നാം പ്രതിയാണ് സുഗതൻ.

Local Desk

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ കാണാനില്ലെന്ന ആരോപണവുമായി സിപിഎം. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് പലയിടങ്ങളിലും ഇടതുപക്ഷം ഫ്ലക്സും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വട്ടിയൂർക്കാവ് വെള്ളെക്കടവ് ക്ഷേത്രത്തിലുണ്ടായ അടിപിടിക്കേസിൽ സുഗതനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അതിനു ശേഷമാണ് സുഗത‌ൻ ഒളിവിൽ പോയത്. എന്നാൽ സുഗതന്‍റെ സോഷ്യൽമീഡിയ ഇപ്പോഴും സജീവമാണ്. ഭക്തിഗാനമേളയ്ക്കിടെ സിപിഎം പ്രവർത്തകരെ കൗൺസിലറും സംഘവും ചേർന്ന് ആക്രമിച്ചുവെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് സുഗതൻ.

മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളി. കേസിലെ നാലാം പ്രതിയായ ബിജെപി പ്രവർത്തകൻ അറസ്റ്റിലാണ്.

കപ്പൽ നിർമാണത്തിന് കേരളത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ‍്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

ബോംബ് വച്ചിട്ടുണ്ട്, ദയവായി പറക്കരുത്; ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, പൊലീസ് അന്വേഷണമാരംഭിച്ചു

ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി; രണ്ട് കുട്ടികളുൾപ്പെടെ മൂന്നു മരണം

'വെള്ളാപ്പള്ളി നടേശൻ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാത്തത് തിരിച്ചടിയായി'; വിമർശനവുമായി ഡിവൈഎഫ്ഐ

സംസ്ഥാനത്ത് കനത്ത മഴ വരുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്