ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിക്ക് പീഡനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രെവർ അറസ്റ്റിൽ. കോഴിക്കോട് വളയനാട് സ്വദേശിയാണ് പ്രതി. സ്കൂളിലേക്ക് പോകുന്നതിനിടെ ഓട്ടോയിൽ വച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്.
മറ്റൊരു കുട്ടിയുടെ പിതാവ് ഇയാളെ ഫോണിൽ വിളിച്ചപ്പോൾ അറിയാതെ ഫോൺ ഓണാവുകയായിരുന്നു. ഈ സമയത്താണ് കുട്ടി കരയുന്ന ശബ്ദം പിതാവ് കേട്ടത്. ഉടൻ തന്നെ സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു