ജാസ്മിൻ എബി| കുഞ്ഞുമോൾ കൊച്ചുപാപ്പി

 
Local

പാർട്ടി ടിക്കറ്റിൽ മരുമകൾ, സ്വതന്ത്രയായി അമ്മായി അമ്മ; രണ്ടുപേർക്കും ഒരേ ഫലം

യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മരുമകൾ ജാസ്മിൻ എബിയും സ്വതന്ത്രയായി മത്സരിച്ച കുഞ്ഞുമോൾ കൊച്ചുപാപ്പിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു

Namitha Mohanan

പത്തനംതിട്ട: അമ്മായിഅമ്മയും മരുമകളും സ്ഥാനാർഥികളായി മത്സരിച്ച പള്ളിക്കൽ പഞ്ചായത്ത് 11-ാം വാർഡിൽ‌ ഇരുവർക്കും പരാജയം. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മരുമകൾ ജാസ്മിൻ എബിയും സ്വതന്ത്രയായി മത്സരിച്ച കുഞ്ഞുമോൾ കൊച്ചുപാപ്പിയുമാണ് പരാജയപ്പെട്ടത്. വാര്‍ഡിൽ ബിജെപി സ്ഥാനാർ നിരുപമ പി.വി. ആണ് വിജയിച്ചത്. 424 വോട്ടുകൾ നേടിയ നിരുപമ 57 വോട്ടുകൾക്കാണ് വിജയിച്ചത്.

ജാസ്മിന് 228 വോട്ടുകൾ‌ ലഭിച്ചപ്പോൾ കുഞ്ഞുമോൾക്ക് 31 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഒരു വീട്ടിൽ നിന്നും 2 സ്ഥാനാർഥികൾ രംഗത്തെത്തിയതോടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മരുമകളുമായി ഒരു പ്രശ്നവുമില്ലെന്നും മത്സര രംഗത്തിറങ്ങാൻ കാരണം അതല്ലെന്നും കുഞ്ഞുമോൾ മുൻപ് പ്രതികരിച്ചിരുന്നു.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച