'ഒപ്പമുണ്ട് എംപി' പദ്ധതിയുടെ ഗുണഭോക്താക്കൾ സഹായ ഉപകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ബെന്നി ബെഹനാൻ എംപിക്കൊപ്പം. 
Local

'ഒപ്പമുണ്ട് എംപി' പദ്ധതി: ഭിന്നശേഷി സഹായ ഉപകരണവിതരണം പൂർത്തിയായി

ഉപകരണ വിതരണ ക്യാംപ് ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു

MV Desk

ബെന്നി ബെഹനാൻ എംപി യുടെ 'ഒപ്പമുണ്ട് എംപി' പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെന്‍റ് മണ്ഡലത്തിന്‍റെ പരിധിയിൽ വരുന്ന തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണ നിർണയ ക്യാംപിൽ നിന്നു തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ പൂർത്തിയായി.

ഉപകരണ വിതരണ ക്യാംപ് ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.

സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ അലിംകോ മുഖേനയാണ് ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം നടത്തിയത്.

ക്യാംപിൽ സംബന്ധിക്കാത്ത ഗുണഭോക്താക്കൾക്ക് സഹായ ഉപകരണങ്ങൾ അങ്കമാലി എംപി ഓഫിസിൽ തിരിച്ചറിയൽ കാർഡുമായി നേരിട്ടെത്തിയോ പ്രതിനിധി മുഖേനയോ ഏറ്റു വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു, ജില്ലാ പഞ്ചായത്ത് മെംബർമാരായ ലീല സുബ്രമണ്യൻ, ശോഭന, പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഡെയ്സി തോമസ്, കുഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സാജൻ കൊടിയൻ, അലിംകോ പ്രതിനിധി ഗിരിധക് നായക്, കാർമൽ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ സീന, എൻ.എസ്. വിജയൻ, പി.വി. മൊയ്തു, മാള വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്‍റ് പി.ഡി. പാപ്പച്ചൻ, കൊടുങ്ങല്ലൂർ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി.എം. നാസർ, പി.ഡി. ജോസ്, അഡ്വ. ഒ.ജെ. ജെനീഷ്, മെംബർമാർ, പൊതുപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

ബിഹാർ പോളിങ് ബൂത്തിൽ

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും