ജേതാക്കളായ കോതമംഗലം മാർ ബേസിൽ സ്കൂൾ കോതമംഗലം എം എൽ എ ആന്‍റണി ജോണിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. 267 പോയിന്‍റ് നേടി കോതമംഗലം വിദ്യാഭ്യാസ ഉപ ജില്ലാ ഒന്നാമതെത്തി. 209 പോയിന്‍റോടെ കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ് സ്കൂൾ തലത്തിൽ ഒന്നാമതെത്തി.
സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന ദാനവും ആന്‍റണി ജോൺ എംഎൽഎ നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് വർഗീസ്, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, കോതമംഗലം ഡി ഇ ഒ ബോബി ജോർജ്, എ ഇ ഒ സജീവ് കെ. എ. ജോമോൻ ജോസ്, അജിമോൻപൗലോസ്,പീറ്റർ തോമസ്, സി. സഞ്ജയ് കുമാർ അജ്മൽ സി. എ.,സെലിൻ ജോർജ്, നാസർ എം. എം. എച്ച് എസ് എസ് ആർഡിഡി ഡോ. സതീഷ് ഡി. ജെ. സ്വാഗതവും ആർഡിഎസ്ജിഎ സെക്രട്ടറി എൽദോ കുര്യാക്കോസ് നന്ദിയും പറഞ്ഞു.