പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; ആളപായമില്ല

 
file image
Local

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; ആളപായമില്ല

ശനിയാഴ്ച രാത്രി 7:30 ഓടെയാണ് സംഭവം.

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. 'മാമ്പിള്ളി പ്ലൈവുഡ്സ്' എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പെരുമ്പാവൂരിൽ നിന്നും 3 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ശനിയാഴ്ച രാത്രി 7:30 ഓടെയാണ് സംഭവം. ഡ്രയറിലെ ചോർച്ച മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും ഇവർക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചതിനാൽ വന്‍ അപകടം ഒഴിവായി. അപകടത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരം പുറത്തുവന്നിട്ടില്ല.

ഇന്ത്യയ്ക്കു മേല്‍ ഇനിയും തീരുവ ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്

ബിഹാറിൽ യാത്രയ്ക്കൊരുങ്ങി രാഹുൽ; വാർത്താ സമ്മേളനം വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പു കമ്മിഷൻ

ശുഭാംശു ശുക്ല ഞായറാഴ്ച ഇന്ത്യയിലെത്തും

പരക്കെ മഴ; മൂന്നാറിൽ രാത്രിയാത്രാ നിരോധനം

ഓഗസ്റ്റ് 26 മുതൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം