Local

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു; 3 കടകളും ബൈക്കുകളും കത്തിനശിച്ചു

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പടക്കക്കടയിൽ തീപിടിച്ചത്

തിരുവനന്തപുരം: കരമന തമലത്ത് ദീപാലളിക്കുവേണ്ടി ഒരുക്കിയ പടക്കക്കടയക്ക് തീപിടിച്ച് ംമൂന്ന് കടകൾ കത്തിനശിച്ചു. കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തിനശച്ചു. ആർക്കും കാര്യമായ പരുക്കുകളേറ്റിട്ടില്ല.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പടക്കക്കടയിൽ തീപിടിച്ചത്. തുടർന്ന് കടയോട് ചേർന്നിരുന്ന പലചരക്ക് കടയിലും സ്റ്റേഷനറി കടയിലേക്കും തീപടരുകയായിരുന്നു. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ദീപാവലിയോടനുബന്ധിച്ച് കടയിൽ നല്ല തിരക്കുണ്ടയാിരുന്നു. പടക്കം വാങ്ങിയവർ കടക്കു കുറച്ച് മാറിനിന്ന് പൊട്ടിക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് തീപ്പൊരി കടയിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്