വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
file image
തൃശൂര്‍: പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ വീടിന്‍റെ ടെറസില്‍ തൂങ്ങി മരിച്ചനിലയില്‍ സുരേഷിനെ കണ്ടെത്തുകയായിരുന്നു.
തൃശൂര്‍ പൂരം ഉള്‍പ്പെടെ പ്രസിദ്ധമായ പൂരങ്ങളില്‍ വെടിക്കെട്ടിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് കുണ്ടന്നൂര്‍ സുരേഷ്.