ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം നെല്ലിക്കുഴിയിൽ വിറ്റ ടിക്കറ്റിന്‌

 

representative image

Local

ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം നെല്ലിക്കുഴിയിൽ വിറ്റ ടിക്കറ്റിന്‌

സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച തോറും നറുക്കെടുക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നെല്ലിക്കുഴിയിൽ വിറ്റ ടിക്കറ്റിന് അടിച്ചത്

Namitha Mohanan

കോതമംഗലം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച തോറും നറുക്കെടുക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നെല്ലിക്കുഴിയിൽ വിറ്റ ടിക്കറ്റിന്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായില്ല. എസ്.ടി. വിനോദിന്‍റെ നെല്ലിക്കുഴി ജംങ്ഷനിലെ പിള്ളേച്ചൻസ് ലക്കി സെന്‍ററിൽ വിറ്റ ടിക്കറ്റിനാണ് ഒരു കോടി അടിച്ചത്. 40 വർഷക്കാലമായി നെല്ലിക്കുഴിയിൽ ബേക്കറി കട നടത്തുന്ന വിനോദ് കടയോടു ചേർന്ന് ലോട്ടറി വിൽപ്പനയും നടത്തിവരിക‍യാണ്.

മൂവാറ്റുപുഴ സബ് ഓഫീസിൽ നിന്നാണ് വിനോദ് ടിക്കറ്റ്എടു ക്കുന്നത്. കേരള ലോട്ടറിയുടെ തിങ്കളാഴ്ച രാവിലെ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് വിനോദ് പറഞ്ഞു. കേരള ഭാഗ്യക്കുറിയിൽ ഒരു ലക്ഷം, രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളും ഇതര സംസ്ഥാന ഭാഗ്യക്കുറികളിലും മുൻപ് സമ്മാനം ലഭിച്ചെങ്കിലും ഒന്നാം സമ്മാനം ആദ്യമായാണ് ലഭിച്ചത്. ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ ആരെന്ന ആകാംക്ഷയിലാണ് നെല്ലിക്കുഴിക്കാർ.‌

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണം; സുപ്രീം കോടതിയെ സമീപിച്ച് ബിജെപി

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ട്രെയിൻ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങി ഗായിക മൈഥിലി ഠാക്കൂർ

യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തി ഗുണ്ടാത്തലവനായ കൊടും കുറ്റവാളിയെ വെടിവച്ച് കൊന്നു