പിറവത്ത്‌ പച്ചക്കറിക്കടയിലെത്തി ഗൂഗിൾ പേ വഴി പണം തട്ടിയ യുവാവിന്‍റെ സിസി ടിവിയിൽ നിന്നുള്ള ദൃശ്യം. 
Local

ഗൂഗിൾ പേ വഴി പണം തട്ടിയെടുക്കൽ വ്യാപകം

പിറവം ത്രീ റോഡ് കവലയ്ക്കടുത്തുള്ള പച്ചക്കറിക്കടയിലാണ് 12,000 രൂപയുടെ പച്ചക്കറിക്ക് ഓഡർ നൽകി പണം തട്ടിയത്

പിറവം: വ്യാപാരികളെയും ജീവനക്കാരെയും പറ്റിച്ച് പണം തട്ടിയെടുക്കുന്ന മോഷണം വ്യാപകമാകുന്നു. പിറവം ത്രീ റോഡ് കവലയ്ക്കടുത്തുള്ള പച്ചക്കറിക്കടയിലാണ് 12,000 രൂപയുടെ പച്ചക്കറിക്ക് ഓഡർ നൽകി പണം തട്ടിയത്. കടയിലെത്തിയ യുവാവ് പന്ത്രണ്ടായിരം രൂപയുടെ പച്ചക്കറികളാണ് ഓർഡർ ചെയ്ത്. സാധനം എടുക്കുന്നതിനിടെ ഇയാൾ പലചരക്ക് കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനുണ്ടെന്നും പറഞ്ഞു പുറത്തു പോയി തിരികെ വന്നു. അവിടെ ഗൂഗിൾ പേ ഇല്ലാത്തതിനാൽ 2000 രൂപ വേണമെന്നും യുവാവ് ആവശ്യപ്പെട്ടു.

പച്ചക്കറിയുടെ തുകയൊപ്പം ഇതും ഗൂഗിൾ പേ ചെയ്യാമെന്നു പറഞ്ഞപ്പോൾ കടക്കാരന് സംശയം തോന്നിയില്ല. പണം വാങ്ങി അടുത്ത കടയിലേക്കെന്ന വ്യാജേന മാറി മുങ്ങുകയായിരുന്നു. തൊട്ടു മുൻപ് ഇവരുടെ ഉടമസ്ഥതയിൽ മാർക്കറ്റിനു സമീപമുള്ള കോൾഡ് സ്റ്റോറേജിലും സമാനമായ തട്ടിപ്പിന് ശ്രമിച്ചെങ്കിലും അവിടെ പണം ഇല്ലാതിരുന്നതിനാൽ ശ്രമം വിഫലമായി. പരാതിയെത്തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പിറവം പോലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച മുളന്തുരുത്തി മാർക്കറ്റിനു സമീപം രാജേഷിന്‍റെ പലചരക്ക് കടയിൽ നിന്നും 7000 രൂപയുടെ സാധനങ്ങൾ വാങ്ങിയ ശേഷം ഇതേ പോലെ 2000 രൂപ വായ്പ വാങ്ങി മുങ്ങിയ സംഭവവും ഉണ്ടായി. പിറവത്തെയും മുളന്തുരുത്തിയിലെയും തട്ടിപ്പ് നടത്തിയത് ഒരാൾ തന്നെയാണെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്നുള്ള നിഗമനം.

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

സ്ത്രീധനപീഡനം: വിവാഹത്തിന്‍റെ നാലാംനാള്‍ നവവധു ജീവനൊടുക്കി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

പതഞ്ജലിക്ക് വീണ്ടും തിരിച്ചടി; ഡാബറിനെതിരായ പരസ്യങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി