Local

ഗാന്ധി സ്മൃതി: ചാലക്കുടി ഏരിയയിൽ തുടക്കമായി

ചാലക്കുടി ഏരിയതല ഉദ്ഘാടനം ബാലസംഘം തൃശ്ശൂർ ജില്ല ജോയിന്‍റ് സെക്രട്ടറി ഭൂവന രാജൻ നിർവഹിച്ചു

രവി മേലൂർ

നായരങ്ങാടി: ബാലസംഘം സംസ്ഥാന അടിസ്ഥാനത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന ഗാന്ധി സ്മൃതി സദസ്സിന് ചാലക്കുടി ഏരിയയിൽ തുടക്കമായി. ചാലക്കുടി ഏരിയതല ഉദ്ഘാടനം ബാലസംഘം തൃശ്ശൂർ ജില്ല ജോയിന്‍റ് സെക്രട്ടറി ഭൂവന രാജൻ നിർവഹിച്ചു. ബാലസംഘം ചാലക്കുടി ഏരിയ പ്രസിഡന്‍റ് ഇ.എസ്. നടാഷ അധ്യക്ഷത വഹിച്ചു.

ബാലസംഘം ചാലക്കുടി ഏരിയ കൺവീനർ അഡ്വ. കെ.ആർ. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി അനുസ്മരണ പ്രഭാഷണങ്ങൾ, ഗാന്ധി കവിതകളുടെ അവതരണം, ഗാന്ധി സ്റ്റാമ്പുകളുടെ ശേഖരണവും പ്രദർശനവും, മേഖല തല ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് ചാലക്കുടി ഏരിയയിൽ 100 കേന്ദ്രങ്ങളിൽ ഗാന്ധി സ്മൃതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ഏരിയ കോർഡിനേറ്റർ പി.വി. സന്തോഷ്, ഏരിയ സെക്രട്ടറി അഭിഷേക് എസ്, കെ.എസ്. നിവേദിത, കെ. നിരഞ്ജൻ എന്നിവർ പ്രസംഗിച്ചു.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ കനത്ത മഴ; മുബൈയിലടക്കം റെഡ് അലർട്ട്

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു