representative image 
Local

തൃശൂരിൽ ഗ്രാമപഞ്ചായത്ത് ഓഫീസടച്ചിട്ട് ജീവനക്കാർ കല്യാണത്തിനു പോയി

ഓഫീസിൽ ചെറിയ പ്രതിഷേധം നടന്നുവെന്നാണ് വിവരം

തൃശൂർ: തൃശൂരിൽ ഗ്രാമപഞ്ചായത്ത് ഓഫീസടച്ചിട്ട് ജീവനക്കാർ കല്യാണത്തിന് പോയതായി പരാതി. പഴയന്നൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം.

പഞ്ചായത്ത് സെക്രട്ടറിയുടെ മകന്‍റെ വിവാഹം കൂടാനാണ് ജീവനക്കാർ ഒന്നടങ്കം പോയത്. ഇതോടെ ഓഫീസിലെത്തിയ ആവശ്യക്കാർ വലഞ്ഞു. രാവിലെ ഓഫീസിലെത്തി രജിസ്റ്ററിൽ ഒപ്പിട്ടശേഷമാണ് എല്ലാവരും കല്യാണത്തിന് പോയത്. ഫ്രണ്ട് ഓഫീസിലിരിക്കുന്ന ആളോട് കാര്യം തിരിക്കിയപ്പോഴാണ് എല്ലാവരും കല്യാണത്തിന് പോയതാണെന്ന് അറിഞ്ഞത്. ഇതോടെ ഓഫീസിൽ ചെറിയ പ്രതിഷേധം നടന്നുവെന്നാണ് വിവരം.

സംഭവമറിഞ്ഞ് ഓഫീസിലെത്തിയവരുടെ നമ്പർ വാങ്ങി തങ്ങൾ ഉടൻ ഓഫീസിലെത്തുമെന്ന് വിളിച്ച് പറഞ്ഞ് ജീവനക്കാർ അനുനയ ശ്രമങ്ങളും നടത്തിയതായാണ് വിവരം. എന്നാൽ, പഞ്ചായത്തിലും ഫ്രണ്ട് ഓഫീസിലും ജീവനക്കാർ ജോലിക്കുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. മുരളീധരൻ പറഞ്ഞു.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം