ടി.ജെ മിനി 
Local

ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് ഹെഡ് നഴ്‌സിന് ദാരുണാന്ത്യം

ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നതിനിടയില്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു.

തൃശൂർ: തിരൂര്‍ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്‌സ് മരിച്ചു. തൃശൂർ ചാലക്കുടി വെട്ടുകടവ് തോപ്പിൽ ആന്‍റുവിന്‍റെ ഭാര്യ ടി.ജെ മിനി (48) യാണ് മരിച്ചത്. കോട്ടയ്ക്കൽ ചങ്കുവെട്ടി മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചക്ക് 12ന് ചാലക്കുടി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30 ഓടെ സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ നഴ്‌സിങ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്‌സ് ബിനോയ് എന്നിവർക്കൊപ്പമാണ് മിനി ഓങ്കോളജി കെട്ടിടത്തിലെത്തിയത്. പരിശോധിക്കുന്നതിനിടയില്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. 8 അടി താഴ്ചയുള്ള അണ്ടർ ​ഗ്രൗണ്ടിൽ കെട്ടിട നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന പട്ടികയുടെ മുകളിലേക്ക് വീണത്.

തലയോട്ടിക്കും വയറിനും കാര്യമായ പരുക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം മിനിയെ കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന മിനി കഴിഞ്ഞ ഒന്നര വർഷത്തോളമായി തിരൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോയൽ, ഏയ്ഞ്ചൽ എന്നിവർ മക്കൾ.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ