വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു

 
Local

വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു

ശനിയാഴ്ച രാവിലെ മുറ്റമടിക്കുമ്പോൾ പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് മുറ്റത്തേക്ക് വീഴുകയായിരുന്നു.

കോഴിക്കോട്: വടകരയിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു. തോടന്നൂർ ആശാരികണ്ടി ഉഷയാണ് (53) മരിച്ചത്. ശനിയാഴ്ച രാവിലെ മുറ്റമടിക്കുമ്പോൾ പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് മുറ്റത്തേക്ക് വീഴുകയായിരുന്നു.

ഇതിൽ നിന്ന് ഉഷയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടനെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

പരക്കെ മഴ; മൂന്നാറിൽ രാത്രിയാത്രാ നിരോധനം

നവംബറിൽ മെസി കേരളത്തിലെത്തുമെന്ന് കായികമന്ത്രി

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറി 3 വയസുകാരന് ദാരുണാന്ത്യം

സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്; സംഘർഷം

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ; പുനരന്വേഷണ ഹർജിയെ എതിർത്ത് പി.പി. ദിവ്യ