Local

നെല്ലിമറ്റത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

പെരുമ്പാമ്പിനു ഏകദേശം 12 അടി നീളവും 30 കിലോക്കടുത്ത് തൂക്കവുമുണ്ട്

കോതമംഗലം : നെല്ലിമറ്റത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ അർദ്ധരാത്രിയിൽ സാഹസികമായി പിടികൂടി. ശനിയാഴ്ച അർദ്ധരാത്രി 12 മണിയോടെ പുലിയൻ പാറ കള്ള് ഷാപ്പിനു സമീപത്തെ കോൺഗ്രീറ്റ് വഴിയിൽ ഇഴഞ്ഞ് നീങ്ങുകയായിരുന്ന പാമ്പിനെ സമീപവാസി കാണുവാനിടയാകുകയായിരുന്നു . ഉടൻ തന്നെ കവളങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ജലിൻ വർഗ്ഗീസിനെ വിവരമറിയിക്കുകയും,ജലിൻ നാട്ടുകാരായ ഷജീർ പി.എം, നസ്സീർ കെ.എൻ, സജീവ് പുലിയൻപാറ എന്നിവരുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു.

പെരുമ്പാമ്പിനു ഏകദേശം 12 അടി നീളവും 30 കിലോക്കടുത്ത് തൂക്കവുമുണ്ട്. സമീപപ്രദേശത്തെ വനപാലകരെ വിവരമറിയിച്ചെങ്കിലും അർദ്ധരാത്രി ആയതിനാലാണോയെന്നറിയില്ല ആരും സ്ഥലത്ത് വരാനോ ചിലർ ഫോൺ പോലുമെടുക്കാനോ തയ്യാറാവാത്തതിൽ വിഷമമുണ്ടെന്ന് മെമ്പർ ജലിൻ വർഗ്ഗീസ് പരിഭവപ്പെട്ടു . പിടിച്ച കൂറ്റൻ പെരുമ്പാമ്പിനെ ഊന്നുകൽ തടിക്കുളത്ത് വനപാലകരെ ഏൽപിച്ചു ഇവർ മടങ്ങി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍