പുകഴേന്തി
ഇടുക്കി: ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർഥിയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച കുട്ടി സ്കൂളിൽ പോയിരുന്നില്ല. വീട്ടിലുള്ളവർ ജോലിക്ക് പോയ ശേഷം മുത്തശ്ശിയുടെ വീട്ടിലെത്തുകയായിരുന്നു. അവിടെവച്ചാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചു.