കളമശേരി നഗരസഭ ലൈഫ് പദ്ധതി പ്രവർത്തനം ആരംഭിക്കും വരെ പ്രക്ഷോഭം: എൽഡിഎഫ്

 
Local

കളമശേരി നഗരസഭ ലൈഫ് പദ്ധതി പ്രവർത്തനം ആരംഭിക്കും വരെ പ്രക്ഷോഭം: എൽഡിഎഫ്

2020 ജനുവരിയിൽ നഗരസഭ പദ്ധതി ഏറ്റെടുക്കാൻ കുടിൽകെട്ടി സമരമുൾപ്പെടെ എൽഡിഎഫ് വലിയ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.

കളമശേരി: കളമശേരി നഗരസഭയിൽ ഭൂരഹിത ഭവനരഹിതർക്കുള്ള ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണം ആരംഭിക്കുംവരെ നിരന്തര പ്രക്ഷോഭം നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൗൺസിൽ യോഗത്തിൽ യുഡിഎഫ്‌ ഭരണ സമിതി ലൈഫ് ഭവനപദ്ധതിക്ക് നീക്കിവെച്ച 71 ലക്ഷം വകമാറ്റി ചെലവഴിക്കാൻ നടത്തിയ നീക്കം പ്രതിപക്ഷ അംഗങ്ങൾ വലിയ ചെറുത്ത് നിൽപ്പ് നടത്തിയാണ് തടഞ്ഞത്. അതേ സമയം പദ്ധതി ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് നീക്കം ചെയ്ത വിവരം കൗൺസിൽ യോഗത്തിൽ മറച്ചുവെച്ച് തുടർ നടപടി സ്വീകരിക്കാതിരുന്നു.

ഈ സാഹചര്യത്തിൽ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ലൈഫ് പദ്ധതി ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. കളമശേരി നഗരസഭ പ്രദേശത്ത് ലൈഫ് ഭവനപദ്ധതിക്ക് അപേക്ഷിച്ച 844 കുടുംബങ്ങളുണ്ട്. പദ്ധതി കളമശേരി നഗരസഭയിൽ ഇതുവരെ നടപ്പാക്കുകയുണ്ടായിട്ടില്ല. 2020 ജനുവരിയിൽ നഗരസഭ പദ്ധതി ഏറ്റെടുക്കാൻ കുടിൽകെട്ടി സമരമുൾപ്പെടെ എൽഡിഎഫ് വലിയ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.

സമരത്തിന്‍റെ ഒത്തുതീപ്പ് വ്യവസ്ഥ പ്രകാരം എച്ച്എംടി കോളനി പ്രദേശത്ത് നഗസഭയുടെ കൈവശമുള്ള ഭൂമിയിൽ സമയബന്ധിതമായി പദ്ധതി നടപ്പാക്കാൻ ധാരണയായി. എന്നാൽ 2023 ലാണ് നഗരസഭ രണ്ട് ഏക്കറോളം ഭൂമി പദ്ധതിക്കായി ഡാറ്റാ ബാങ്കിൽ നിന്ന് നീക്കം ചെയ്യാൻ അപേക്ഷ നൽകിയത്. അപേക്ഷ മുൻഗണനാ വിഭാഗത്തിൽ പരിഗണിക്കാൻ ആവശ്യമായ കൗൺസിൽ പ്രമേയമൊ ലൈഫ് പദ്ധതിയ്ക്കായാണ് തരം മാറ്റുന്നതെന്ന വിവരങ്ങളൊ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് മന്ത്രി പി രാജീവിന്‍റെ ഓഫീസിൽ നിന്ന് ഇടപെട്ടതോടെയാണ് ഡാറ്റാ ബാങ്കിൽ നിന്ന് ഭൂമി നീക്കം ചെയ്ത് മേയ് 30ന് ഉത്തരവിറങ്ങിയത്. എന്നാൽ തുടർ നടപടി സ്വീകരിക്കാതെ വിവരം പൂഴ്ത്തിവെക്കാനാണ് നഗരസഭ ഉദ്യോഗസ്ഥരും ഭരണ സമിതിയും ചേർന്ന് ശ്രമിച്ചത്. എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്ന നഗരസഭാ മാർച്ച് ലൈഫ് പദ്ധതിക്കായുള്ള തുടർ സമരങ്ങളുടെ പ്രഖ്യാപനം കൂടി ആയരിക്കുമെന്ന് കളമശേരി ബി ടി ആർ മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. എൽഡിഎഫ് കളമശേരി മണ്ഡലം സെക്രട്ടറി കെ ബി വർഗീസ്, കളമശേരി മുനിസിപ്പൽ സെക്രട്ടറി പി എം മുജീബ് റഹ്മാൻ, കെ കെ ശശി, കെ എം ഇസ്മയിൽ, എ ടി സി കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം