കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു 
Local

കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരുക്കുകളില്ലാതെ രക്ഷപെട്ടു.

കോട്ടയം: പൊൻകുന്നത്ത് രോഗിയുമായി പോയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. രോഗി മരിച്ചു. കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.30 നായിരുന്നു അപകടം. ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകുന്നവഴിക്കായിരുന്നു അപകടം. പൊന്‍കുന്നത്ത് പിപി റോഡിലുള്ള വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. വീടിന്‍റെ ഭിത്തി തകർന്നു. ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരുക്കുകളില്ലാതെ രക്ഷപെട്ടു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്