.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കോട്ടയം: ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്‍റെ 60 വർഷങ്ങൾ പൂർത്തിയാക്കിയ ബസേലിയസ് കോളെജിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളെജിലെ പൂർവവിദ്യാർഥികളിൽ നിന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 5പേർക്ക് ബസേലിയസ് കോളെജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിക്കും. പൊതുപ്രവർത്തന രംഗത്ത് നിന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കലാ സാംസ്‌കാരിക രംഗത്തു നിന്ന് ചലച്ചിത്രനടൻ വിജയരാഘവൻ, നീതിന്യായവിഭാഗത്തിൽ നിന്ന് ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ, സംരംഭക മേഖലയിൽ നിന്ന് വിസാറ്റ് ആൻഡ് യുണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ രാജു കുര്യൻ, കായികമേഖലയിൽ നിന്ന് അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ജിൻസൺ ജോൺസൺ എന്നിവർക്കാണ് ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം നൽകുന്നത്.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 17ന് വൈകിട്ട് 5.30ന് കോളെജിലെ ഉപ്പൂട്ടിൽ കുര്യൻ മെമ്മോറിയൽ ആംഫി തീയറ്ററിൽ നടക്കുന്ന അവാർഡ് നിശയിൽവച്ച് തുറമുഖം-സഹകരണ മന്ത്രി വി.എൻ. വാസവൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. തോമസ് ചാഴികാടൻ എം.പി, എം.എൽ.എ.മാരായ മോൻസ് ജോസഫ്, ജോബ് മൈക്കിൾ, എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ, ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, പൂർവവിദ്യാർഥിയും സിനിമ നിർമാതാവുമായ സന്തോഷ് ടി. കുരുവിള, രാജ്യാന്തര ബാസ്‌കറ്റ് ബോൾ താരം മുഹമ്മദ് ഇക്ബാൽ എന്നിവർ അതിഥികളായിരിക്കും. അവാർഡ് നിശയുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ്, ജനറൽ കൺവീനർ പ്രൊഫ. ഡോ. പി. ജ്യോതിമോൾ, കോളെജ് ബർസാർ ഡോ. ആനി ചെറിയാന്‍, പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ. ഡോ. കെ.എസ് മനോജ് നാരായണന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ.ജ്യോതി സൂസന്‍ ഏബ്രഹാം എന്നിവർ പറഞ്ഞു.