പ്രസാദ് നാരായണൻ
കോട്ടയം: കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം അന്തരിച്ചു. കോട്ടയം മീനടം പഞ്ചായത്തംഗമായി വിജയിച്ച പ്രസാദ് നാരായണനാണ് (59) മരിച്ചത്. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മീനടം 1 -ാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി 137 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചത്.
കഴിഞ്ഞ 30 വർഷമായി ജനപ്രതിനിധിയായിരുന്നു ഇദ്ദേഹം. 6 തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും ഇദ്ദേഹം വിജയിച്ചിട്ടുണ്ട്.