.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കോട്ടയം: ആകാശപ്പാതയുടെ തുടർ നിർമാണ പ്രവർത്തനങ്ങളുടെ സാധ്യതകൾ തേടി ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി. നിലവിൽ നാറ്റ് പാക് തയാറാക്കിയ രൂപകൽപ്പന പ്രകാരമുള്ള നിർമാണ സാധ്യതകളാണ് കോട്ടയം ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ കേരള റോഡ് സേഫ്റ്റി അഥോറിറ്റി, നാറ്റ്പാക്, കിറ്റ്കോ, റവന്യൂ, മോട്ടോർ വെഹിക്കിൾ, പിഡബ്ല്യുഡി, പൊലീസ് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പരിശോധിച്ചത്.
ആറു ലിഫ്റ്റുകളും, മൂന്നു ഗോവണികളുമാണു നാറ്റ്പാക്കിന്റെ രൂപകൽപ്പനയിലുള്ളത്. ഇവ നിർമിക്കുമ്പോൾ നിലവിലുള്ള റോഡിന്റെ ഘടനയ്ക്ക് ഉണ്ടാകുന്ന മാറ്റമാണ് സംഘം പ്രധാനമായും വിലയിരുത്തിയത്. ആകാശപാതയുടെ തുടർ നിർമാണ സാധ്യതകൾ ഹൈക്കോടതി, കോട്ടയം ജില്ലാ ഭരണകൂടത്തോട് തേടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് കോട്ടയം ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരി പറഞ്ഞു. സ്ഥല പരിശോധനയെ തുടർന്ന് കോട്ടയം കലക്റ്ററേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തി. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വീണ്ടും ഭൂമി പരിശോധന നടത്തിയ ശേഷം കലക്റ്റർക്ക് റിപ്പോർട്ട് നൽകും