കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു

 
Local

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു

ആളുകളെ പൂർണമായും മാറ്റാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്

Namitha Mohanan

കോഴിക്കോട്: കോഴിക്കോട്ട് പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. സിറ്റി സർവീസെന്ന സ്വകാര്യ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കുകയായിരുന്നു. ആളുകളെ പൂർണമായും മാറ്റാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ബസ് പൂർണമായും കത്തി നശിച്ചു. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സെത്തി തീയണച്ചു.

സിദ്ധരാമയ്യ രാജ്യസഭയിലേക്ക്? കർണാടകയിൽ നേതൃമാറ്റമെന്ന് സൂചന

ടിനി ടോമിനെതിരേ നിയമ നടപടിക്ക് അൻസിബ

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി

ബംഗാളിൽ 5 രൂപയ്ക്ക് മീന്‍ കറി ഊണ്, സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ സാമ്പത്തിക സഹായം; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബുധനാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം