കെഎസ്ആർടിസി ബസ് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ചു; ആളപായമില്ല

 
Local

കെഎസ്ആർടിസി ബസ് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ചു; ആളപായമില്ല

അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Local Desk

കോതമംഗലം: കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ കുത്തുകുഴി പള്ളിത്താഴത്തിന് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ശക്തമായ മഴയെത്തുടർന്ന് റോഡിൽ വഴുക്കലുണ്ടായതിനിടയിൽ, അമിതവേഗതയിലെത്തിയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം നഷ്ടമായി പോസ്റ്റിലിടിച്ച് റോഡിന് കുറുക്കെ വട്ടം തിരിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തകർന്ന ഇലക്ട്രിക് പോസ്റ്റ് നിലവിൽ കെഎസ്ആർടിസി ബസിന് മുകളിലാണ് തങ്ങിനിൽക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ, അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കേരള ചരിത്രത്തിൽ ആദ‍്യമായിട്ടാണോ 3 പേരെ കടലിൽ കാണാതാകുന്നത്? ഇടത് സർക്കാരിന്‍റെ കാലത്ത് എത്ര പേരെ കാണാതായെന്ന് മുഖ‍്യമന്ത്രി

സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്താനുള്ള സർക്കാർ നീക്കത്തെ വിമർശിച്ച് ആർജെഡി

നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

പിറവം പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മിൽ ഏറ്റുമുട്ടി

ബാരാമതിയിൽ വീണ്ടും വിമാനം തകർ‌ന്നുവീണു