വടക്കാഞ്ചേരിയിൽ വൻ തോതിൽ കരിമരുന്ന് ശേഖരം പിടികൂടി 
Local

വടക്കാഞ്ചേരിയിൽ വൻ തോതിൽ കരിമരുന്ന് ശേഖരം പിടികൂടി

Ardra Gopakumar

തൃശൂര്‍: വടക്കാഞ്ചേരിയിൽ വൻ തോതിൽ അനധികൃത കരിമരുന്ന് ശേഖരം പിടികൂടി. പടക്ക നിർമ്മാണത്തിനു ഉപയോഗിക്കാനുള്ള 27 കി.ഗ്രാം കരിമരുന്ന്, 2.20 കി.ഗ്രാം ഓലപ്പടക്കം, 3.750 കി.ഗ്രാം കരിമരുന്ന് തിരി, 5 ചാക്ക് അമിട്ട് നിറയ്ക്കുന്നതിനുളള പ്ലാസ്റ്റിക്ക് ബോളുകളുകൾ എന്നിവയാണ് പിടികൂടിയത്.

സംഭവത്തിൽ ശേഖരം സൂക്ഷിച്ചിരുന്ന ഷെഡ്ഡിന്‍റെ ഉമസ്ഥന്‍ കണ്ടന്നൂർ സുരേഷ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഷെഡ്ഡിനുള്ളിൽ നിന്നും വൻതോതിൽ അനധികൃത കരിമരുന്ന് ശേഖരം പിടികൂടിയത്.

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം; കപ്പലിന് തീപിടിച്ചു, ചിത്രങ്ങൾ പുറത്ത്