റോഡിൻറെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ശ്രമദാനമായി നന്നാക്കുന്നു. 
Local

പരാതി പറഞ്ഞു മടുത്തു; ഒടുവിൽ നാട്ടുകാർ തന്നെ റോഡ് നന്നാക്കി !!!

Ardra Gopakumar

കോതമംഗലം: 20 വർഷം മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധ സൂചകമായി ശ്രമദാനം നടത്തി നന്നാക്കി. ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്ന വാരപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡ് കോഴിപ്പിള്ളിയിലെ നിരവധി കുടബങ്ങൾ താമസിക്കുന്ന പാറ കോളനിയിലേക്കുള്ള വഴിയാണ് നാട്ടുകർ ശ്രമദാനമായി നന്നാക്കിയത്.

പ്രായമായവരും രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾക്കാണ് ഈ റോഡ് ദിനംപ്രതി ഉപയോഗിക്കുന്നത്. പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞു മടുത്ത ഇവിടെത്തെ പ്രദേശവാസികൾ അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായ നിഷേധാൽമകമായ നടപടിയിൽ പ്രതിക്ഷേധിച്ചാണ് സ്വന്തമായി റോഡ് നന്നാക്കുവാൻ തീരുമാനമെടുത്തത്.

തൊഴിലുറപ്പ് പദ്ധതിയിൽ പോലും ഈ വഴി ഉൾപ്പെടുത്താതെ ഇരുവശവും കാടുകയറി കാൽനട യാത്രപോലും നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ റോഡ് . സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നിരവധിപേർ ശ്രമദാനത്തിൽ പങ്കെടുത്തു. ഈ പ്രദേശത്തെ ജനങ്ങങ്ങളുടെ അടിസ്ഥാന ആവശ്യമായി ഈ റോഡിന്‍റ ശോചനീയാവസ്ഥക്ക് അധികാരികൾ അടിയന്തിരമായി പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്‍റ് ജിജോ പൗലോസ് ആവശ്യപ്പെട്ടു.

പ്രമുഖർക്കും എസ്ഐആർ നോട്ടീസ്; പട്ടികയിൽ എൽ.കെ. അദ്വാനി, വിദേശകാര്യമന്ത്രി ജയശങ്കർ, തെരഞ്ഞെടുപ്പ് കമ്മിഷണർ സന്ധു തുടങ്ങിയവർ

'നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം'; എസ്എഫ്ഐ പോസ്റ്ററിനെതിരേ പരാതി നൽകി കെഎസ്‌യു

സെഞ്ചുറി തിളക്കത്തിൽ ഷഫാലി വർമ; ഇന്ത‍്യ ഏഷ‍്യൻ ഗെയിംസ് ഫൈനലിൽ‌

തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച പൊലീസുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസ്: ഉന്നം പിഴയ്ക്കാതെ എളവേനിൽ വാളറിവൻ‌, ഇന്ത്യക്ക് രണ്ടാം വെള്ളി