കാല് തെറ്റി കിണറ്റിൽ വീണു, കുടുങ്ങിയത് 20 മണിക്കൂർ; വീട്ടമ്മയെ രക്ഷിച്ച് ഫയർഫോഴ്സ്

 
Local

കാല് തെറ്റി കിണറ്റിൽ വീണു, കുടുങ്ങിയത് 20 മണിക്കൂർ; വീട്ടമ്മയെ രക്ഷിച്ച് ഫയർഫോഴ്സ്

സമീപത്തൊന്നും ആരുമില്ലാതിരുന്നതിനാൽ എത്ര നിലവിളിച്ചിട്ടും ആരും കേട്ടില്ല.

Local Desk

കൊല്ലം: പെരുമഴയത്ത് 20 മണിക്കൂറോളം കിണറ്റിൽ ജീവനു വേണ്ടി മല്ലിട്ട് വീട്ടമ്മ. പൊലീക്കോട് രാഹുൽ ഭവനവിൽ രാധാമണിയാണ് മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയത്. അഗ്നി ശമന സേന എത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. മുളയറച്ചാൽ വെളമാനൂർകോണത്തുള്ള സഹോദരന്‍റെ സ്ഥലത്തെ ആൾമറയില്ലാത്ത കിണറ്റിലാണ് രാധാമണി വീണത്. സമീപത്തൊന്നും ആരുമില്ലാതിരുന്നതിനാൽ എത്ര നിലവിളിച്ചിട്ടും ആരും കേട്ടില്ല.

മണിക്കൂറുകൾക്കു ശേഷം കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ സഹോദരൻ രാധാകൃ‌ഷ്ണനാണ് രാധാമണിയുടെ കരച്ചിൽ കേട്ട് കിണറ്റിൽ നോക്കിയത്. അയൽവാസിയെ കൂട്ടി രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.

കിണറ്റിൽ വെള്ളം കുറവായിരുന്നതിനാൽ രാധാമണി മുങ്ങിത്താഴ്ന്നിരുന്നില്ല. രാത്രി മുഴുവൻ പെയ്ത മഴയിൽ ഭയന്നും പ്രാർഥിച്ചുമാണ് കഴിച്ചു കൂട്ടിയതെന്ന് രാധാമണി പറയുന്നു. ഒരു മണിക്കൂറോളം ശ്രമിച്ചിട്ടാണ് രാധാമണിയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്.

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

"പ്രശ്നങ്ങൾക്ക് കാരണം പാളയം പ്രദീപ്"; എംഎൽഎയെ ആക്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം

ലോഡ്ജിൽ കറന്‍റ് പോയത് ചോദ്യം ചെയ്തു; താമസക്കാരന്‍റെ വിരൽ കടിച്ചു മുറിച്ച് ലോഡ്ജ് ഉടമസ്ഥൻ

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി, തൃശൂരിൽ എട്ട് പേർക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് എൻജിനീയറിങ് വിദ്യാർഥികൾ

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ