എ.കെ അഫ്സൽ 
Local

മദ്യലഹരിയിൽ സുഹൃത്തിനെ കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കോട്ടയം: ഈരാറ്റുപേട്ടയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഈരാറ്റുപേട്ട അണ്ണാമലപ്പറമ്പിൽ വീട്ടിൽ എ.കെ അഫ്സൽ(40) അറസ്റ്റിൽ. അഫ്സലും സുഹൃത്തും ബാറിൽ ഒരുമിച്ചു മദ്യപിക്കുകയും മദ്യലഹരിയിൽ ഉണ്ടായ വാക്ക്തർക്കത്തെ തുടർന്ന് ബാറിന് വെളിയിൽ എത്തി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിനെ വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്ന് ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

സ്റ്റേഷൻ എസ്.എച്ച്.ഓ പി.എസ് സുബ്രഹ്മണ്യൻ, എസ് ഐമാരായ ജിബിൻ തോമസ്, അനിൽ വർഗീസ്, സിവിൽ പൊലീസ് ഓഫീസർ ജോബി ജോസഫ്, കെ.സി അനീഷ്‌, പി.എസ് അജേഷ്‌കുമാർ, ജോസഫ് വി. ആന്റണി, രഞ്ജിത്ത്, അരുൺ, അനൂപ് സത്യൻ, വി.എച്ച് ഷാനവാസ്, അരുൺ ജോസഫ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ