ഇൻസ്റ്റഗ്രാം വഴി പരിചയം; പത്താം ക്ലാസുകാരിയെ വിവിധ സ്ഥലങ്ങളിൽ വച്ചു പീഡിപ്പിച്ചു
file
കോഴിക്കോട്: നാദാപുരത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി യുവാക്കളുമായി പരിചയത്തിലാവുന്നത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. 21, 22 വയസ് പ്രായമുളളവരാണ് പിടിയിലായവർ.