Kochi Metro Rail Representative image
Local

എസ്എൻ ജംഗ്ഷനെ മെട്രൊ റെയിൽ ചോയിസ് സ്കൂൾ ആക്കി

പേരു മാറ്റിയതിൽ എഡ്രാക് പ്രതിഷേധം രേഖപ്പെടുത്തി

തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷൻ ചോയിസ് സ്കൂൾ എന്ന് തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷന്‍റെ പേരുമാറ്റിയതിൽ എഡ്രാക് മുൻസിപ്പൽ കമ്മിറ്റി ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. കൊച്ചി മെട്രോയുടെ നിലവിലുള്ള അവസാന സ്റ്റോപ്പാണ് എസ്എൻ ജംഗ്ഷൻ.

ഇപ്പോൾ ഓടന്ന മെട്രോ ട്രെയിനുകളിൽ കുറച്ചു ദിവസമായി ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോൾ എസ്എൻ ജംഗ്ഷൻ ചോയിസ് സ്കൂൾ എന്ന് ഡിസ്പ്ലേ ബോർഡിൽ എഴുതിക്കാണിക്കുകയും അനൗൺസ് ചെയ്യുകയും ചെയ്യുന്നു.

എസ്എൻ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ചോയിസ് സ്കൂളിന്‍റെ പേര് ചേർത്തതിൽ യുക്തിയോ സാമാന്യ ബോധമോ വേലേശം ഇല്ലാത്തതാണ് കമ്മറ്റി അഭിപ്രായപ്പെട്ടു. എസ്എൻ ജംഗ്ഷൻ എന്ന പേര് നിലനിർത്തണമെന്ന് പ്രസി. അബ്ദുൾ ഗഫൂർ, സെക്രറി ജി. ചന്ദ്രമേഹൻ, എഡ്രാക്ക് മേഖലാ പ്രസിഡന്‍റ് കെ.എ. ഉണ്ണിത്താൻ, ജില്ലാ വൈസ് പ്രസി. ആർ നന്ദകുമാർ, ജി.ടി. പിള്ള എന്നിവർ ആവശ്യപ്പെട്ടു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ