മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളി അന്തരിച്ചു
മൂവാറ്റുപുഴ: മെട്രൊവാര്‍ത്ത മൂവാറ്റുപുഴ ലേഖകന്‍ പെരുമറ്റം ഇടപ്പള്ളി പരേതനായ അബ്ദുൾ ഖാദറിന്‍റെ മകന്‍ അബ്ബാസ് (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
കഴിഞ്ഞ 17 വര്‍ഷമായി മെട്രൊ വാര്‍ത്തയുടെ ലേഖകനായിരുന്ന അബ്ബാസ് മൂവാറ്റുപുഴയിലെ സാമൂഹ്യ- സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു.
ദീര്‍ഘകാലം മൂവാറ്റുപുഴ പ്രസ് ക്ലബ് ഭാരവാഹിയായിരുന്ന അബ്ബാസ് മര്‍ച്ചന്‍റ്സ് അസോസിയേഷൻ മൂവാറ്റുപുഴ യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: സൗമി, നെടുമ്പുറം കോന്നി കുടുബാംഗം. മക്കള്‍: ആദില (കോ-ഓപ്പറേറ്റീവ് ലോ കോളെജ് തൊടുപുഴ), സഹല (കോന്നി മെഡിക്കല്‍ കോളെജ്), അസ്ഫര്‍ (വീട്ടൂര്‍ എബനേസര്‍ എച്ച്എസ്എസ്). മാതാവ്: ഹലീമ