പാലക്കാട് നിന്നും കാണാതായ 13 കാരനെ കണ്ടെത്തി
file image
പാലക്കാട്: പാലക്കാട് നിന്നു കാണാതായ 13 വയസുകാരനെ കണ്ടെത്തി. തൃശൂരിൽ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ആർപിഎഫ് ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.
പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയാണ് കുട്ടി. രണ്ട് ദിവസം മുൻപാണ് കാണാതായത്. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.