വടാട്ടുപാറ മിനി സ്റ്റേഡിയത്തിൽ സഞ്ചരിക്കുന്ന റേഷൻ കടയുടെ ജില്ലാതല ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കുന്നു.

 
Local

റേഷൻ വാങ്ങാൻ ഇനി ദുർഘടമായ പാത താണ്ടേണ്ട, സഞ്ചരിക്കുന്ന റേഷൻ കടയ്ക്ക് തുടക്കം

ഉന്നതിയിൽ എത്തിച്ച് വിതരണം ചെയ്യുന്നതിലൂടെ പിന്നാക്ക വിഭാഗങ്ങൾക്ക് റേഷൻ സൗകര്യം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

Local Desk

കോതമംഗലം: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ഗോത്രവർഗ ഉന്നതിയിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടയെത്തിക്കുന്ന പദ്ധതിക്ക് എറണാകുളം ജില്ലയിൽ തുടക്കമായി. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ താളുകണ്ടം ഗോത്രവർഗ ഉന്നതിയിലാണ് സഞ്ചരിക്കുന്ന റേഷൻ അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ സപ്ലൈ ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ എത്തിക്കുന്നത്. ഉന്നതിയിൽ എത്തിച്ച് വിതരണം ചെയ്യുന്നതിലൂടെ പിന്നാക്ക വിഭാഗങ്ങൾക്ക് റേഷൻ സൗകര്യം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദൂരവും ദുർഘടവുമായ പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രവർഗ വിഭാഗങ്ങൾക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി നിർണായകമാകും.

വടാട്ടുപാറ മിനി സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ഉദ്ഘാടനവും സഞ്ചരിക്കുന്ന റേഷൻ കടയുടെ ഫ്ലാഗ് ഓഫും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയായി.കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് എൽദോസ് ബേബി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി മോഹൻ, പഞ്ചായത്ത് അംഗങ്ങളായ കവിത സി.കെ., സൽമ ഷാനവാസ്, എം.കെ. രാമചന്ദ്രൻ, ഭാഗ്യലക്ഷ്മി രാജൻ, കേരള കോൺഗ്രസ് (ജേക്കബ്) നേതാക്കളായ ഇ.എം. മൈക്കിൾ, മാത്യു ജോസഫ്, ആന്റണി പാലക്കുഴി, മുസ്ലീം ലീഗ് നേതാവ് അലി കൂട്ടംകുളം തുടങ്ങിയവർ പങ്കെടുത്തു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ