കുമാരൻ (61)
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. പാലക്കാട് മുണ്ടൂരിൽ വ്യാഴാഴ്ച (June 19) പുലർച്ചെ 3.30നുണ്ടായ സംഭവത്തിൽ ഞാറക്കോട് സ്വദേശി കുമാരനാണ് (61) കൊല്ലപ്പെട്ടത്. വീടിനു സമീപത്തു നിന്ന കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ ഉണ്ടെന്നാണ് വിവരം.
അതേസമയം, പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ആനയെ പിടികൂടാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വനം വകുപ്പ് അധികൃതരും പൊലീസും ജില്ലാ കലക്റ്ററും സ്ഥലത്തെത്തി പ്രദേശവാസികളുമായി ചർച്ച നടത്തി. പ്രദേശത്തെത്തിയ കാട്ടാനയെ ബുധനാഴ്ച കാട് കയറ്റിയിരുന്നുതായിരുന്നു എന്നും, ആന തിരികെയെത്തിയതാണെന്നും ആനയുടെ സാന്നിധ്യം സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നൽകിയിരുന്നുവെന്നും പാലക്കാട് ഡിഎഫ്ഒ പറയുന്നു.