ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു

 

representative image

Local

ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു

വീട്ടിൽ നിന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് വൃന്ദ കുഴഞ്ഞു വീണത്.

തിരുവനന്തപുരം: വെങ്ങാനൂരിൽ ഭക്ഷണം കഴിക്കുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ അഞ്ചാം വർഷ നഴ്സിങ് വിദ്യാർഥിനി എസ്.എൽ. വൃന്ദയാണ് മരിച്ചത്. വീട്ടിൽ നിന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് വൃന്ദ കുഴഞ്ഞു വീണത്.

ഉടൻ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറഞ്ഞിരുന്നു. പറഞ്ഞു കഴിഞ്ഞ ഉടൻ തന്നെ വൃന്ദ കുഴഞ്ഞു വീഴുകയും ചെയ്തു.

വൃന്ദയുടെ മുറിയിൽ നിന്ന് മരുന്ന് കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് ഡോക്റ്റർമാർ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ മുക്കിൽ റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥൻ സതീശന്‍റെ മകളാണ് വൃന്ദ.

ഇന്ത്യക്കു പുതിയ വൈസ് ക്യാപ്റ്റൻ; മലയാളിയും ടീമിൽ

"കോൺഗ്രസ് വരുത്തി വച്ച കടം അവർ തന്നെ തീർത്തു, അപ്പച്ചന്‍റെ രാജി കർമഫലം''; എൻ.എം. വിജയന്‍റെ കുടുംബം

ഇതാണോ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം? ആരോപണങ്ങളിൽ വിമർശനവുമായി ഷാഫി പറമ്പിൽ

അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചെന്നു പരാതി

എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു