Representative Images 
Local

തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് പരിശോധനയിൽ വയോധികയുടെ വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമലയിലാണ് സംഭവം. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തട്ടത്തുമല സ്വദേശിയായ 60 കാരി ലീലയാണ് മരിച്ചത്. മൃതദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല.

വർഷങ്ങളായി തോടിൻ കരയിലെ വീട്ടിൽ ഇവർ ഒറ്റക്കായിരുന്നു കഴിഞ്ഞിരുന്നത്. കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

പൊലീസ് പരിശോധനയിൽ വയോധികയുടെ വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സമീപത്ത് ബല പ്രയോഗത്തിന്റെ ചില ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നു. പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തും.

കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി യുഎസ്

''ഗാന്ധി കുടുംബത്തെ ഉപദ്രവിക്കുകയെന്നതാണ് നാഷണൽ ഹെറാൾഡ് കേസിന്‍റെ ലക്ഷ‍്യം'': മല്ലികാർജുൻ ഖാർഗെ

ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യ ഭീഷണി; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു

ഒന്നിന് പുറകെ ഒന്നായി അവേഞ്ചേഴ്‌സ്, സ്‌പൈഡർമാൻ ട്രെയ്‌ലറുകൾ ലീക്കായി

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; 2 പേർക്ക് ഗുരുതര പരുക്ക്