മൃതദേഹം സംസ്കരിക്കുന്നതിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്

 
Local

മൃതദേഹം സംസ്കരിക്കുന്നതിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരുക്ക്

പളളിപ്പുറം കരിച്ചാറ സ്വദേശി സുന്ദരന്‍റെ കാലിലാണ് പേസ് മേക്കറിന്‍റെ ഭാഗങ്ങൾ തുളച്ചു കയറിയത്.

Megha Ramesh Chandran

തിരുവനന്തപുരം: മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ്മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്. പളളിപ്പുറം കരിച്ചാറ സ്വദേശി സുന്ദരന്‍റെ കാലിലാണ് പേസ് മേക്കറിന്‍റെ ഭാഗങ്ങൾ തുളച്ചു കയറിയത്.

പളളിപ്പുറം സ്വദേശി വിമലയുടെ മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കുന്നതിനിടെയായിരുന്നു ശരീരത്തിനുളളിലെ പേസ് മേക്കർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതിന്‍റെ ഭാഗങ്ങളാണ് സുന്ദരന്‍റെ കാലിൽ തുളച്ചു കയറിയത്. ഉടനെ സുന്ദരനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വീട്ടിൽ വച്ചായിരുന്നു വിമല മരണപ്പെട്ടത്. പേസ് മേക്കർ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന വിവരം ആശുപത്രിയിലേക്ക് വിളിച്ചറിയിച്ചിരുന്നു എന്ന് കുടുംബം പറഞ്ഞു.

പിങ്ക്ബോൾ ടെസ്റ്റിലും തോൽവി; ഇംഗ്ലണ്ടിനെ ചാരമാക്കി ഓസീസ്

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

ക്ഷേത്രം ഭൂമി തട്ടിയെടുത്തു; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരേ പരാതി

"മുന്നോട്ടു പോകാനുള്ള സമയ‌മാണ്, വിവാഹത്തിൽ നിന്ന് പിന്മാറുന്നു"; സ്ഥിരീകരിച്ച് സ്മൃതി മന്ഥന

"നല്ല അന്വേഷണം'': ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി