Local

കുട്ടികൾക്കായി ചിത്രരചനാ മത്സരം

വിശദ വിവരങ്ങൾക്ക് : 9447878080

രവി മേലൂർ

ചാലക്കുടി: കുട്ടികളുടെ സംസ്ഥാന ലിറ്റററി ഫെസ്റ്റിവലിന്‍റെ ഭാഗമായി ബാലസംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഓക്ടോബർ 15 ഞായർ രാവിലെ 9.30 ന് ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ വച്ച് നടത്തുന്ന മത്സരത്തിൽ 10 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

മത്സരം സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ ബാല നടൻ ഡാവിഞ്ചി ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് 1500, 1000,500 രൂപയും മെമന്‍റോയും നൽകും.

പങ്കടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകുമെന്ന് ബാലസംഘം ഭാരവാഹികളായ നാടാഷ ഇ.എസ്, അഭിഷേക് കെ., അഡ്വ.കെ.ആർ.സുമേഷ്, പി.വി.സന്തോഷ് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് : 9447878080.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ