Veena George file
Local

92% ലക്ഷ്യം നേടിയ ജില്ല പത്തനംതിട്ട | Video

സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്‍റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പത്തനംതിട്ട: ലക്ഷ്യം വച്ച കാര്യങ്ങളിൽ 92 ശതമാനവും നേടിയ ജില്ലയാണ് പത്തനംതിട്ടയെന്ന് മന്ത്രി വീണ ജോർജ്. അത് നൂറു ശതമാനമാക്കുന്നതിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്‍റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിലെ കാർഷിക മേഖലയിലും വ്യാവസായിക മേഖലയിലും സംരംഭകരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിലാണ് പ്രദർശന വിപണന മേള ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യം.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

ആർഎസ്എസ് നേതാവിനെതിരേ അനന്തുവിന്‍റെ മരണമൊഴി; വിഡിയോ പുറത്ത്

ബാലചന്ദ്രൻ വടക്കേടത്ത് പുരസ്കാരം എം. കെ. ഹരികുമാറിന്