ഒഴുക്കിൽ പെട്ട കാർയാത്രികരെ രക്ഷപെടുത്തി ഫയർഫോഴ്സ്
കോതമംഗലം: കോതമംഗലം ആറിലെ വെള്ളം ഉയർന്നതിനു പിന്നാലെ ഒഴുക്കിൽപ്പെട്ട കാർയാത്രികരെ ഫയർഫോഴ്സ് രക്ഷപെടുത്തി. കുത്തുകുഴി - അടിവാട് റോഡിൽ കുടമുണ്ട പഴയ പാലത്തിൽ കൂടി കടന്ന് പോയ കാർ ആണ് ഒഴുക്കിൽപെട്ടത്. കനത്ത മഴയിൽ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെ മുളളരിങ്ങാട് നിന്നും കോതമംഗലത്തെക്ക് പാലം വഴി കടന്ന് പോയ കാർ പാലത്തിന്‍റെ പകുതി ഭാഗം കടന്നപോഴാണ് ഒഴുക്കിൽ പെട്ടത്. പാലത്തിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള അതിർത്തി കല്ലിൽ തങ്ങി നിന്നത് കൊണ്ട് അപകടം ഒഴിവായി.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർ ഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തി ദുരന്തം ഒഴിവാക്കി.