പാമ്പിനുമില്ലേ ആഗ്രഹങ്ങൾ; സ്വർണമോതിരമണിഞ്ഞ് ചേര!

 
Local

പാമ്പിനുമില്ലേ മോഹങ്ങൾ; സ്വർണ മോതിരമണിഞ്ഞ് ചേര!

രവിയുടെ അച്ഛൻ ഉപയോഗിച്ചിരുന്ന മോതിരം അദ്ദേഹത്തിന്‍റെ മരണശേഷം മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്നതിലാണ് ചേര കുടുങ്ങിയത്

Namitha Mohanan

കൊപ്പളം: സംസ്ഥാനത്തുടനീളം ഇപ്പോൾ പമ്പിന്‍റെ പേടിയിലാണ് ഓരോ ആളുകളും ജീവിക്കുന്നത്. അണലിയും മോതിരവളയനുമെല്ലാം വ്യാപകമായി കണ്ടുവരുന്നു. ഇതിനിടയിലിതാ ഇപ്പോൾ കാസർഗോഡ് നിന്നും പേടിപ്പിക്കുന്നതും കൈതുകമുള്ളതുമായി ഒരു വാർത്ത വരികയാണ്.

അഡൂർ കൊപ്പളത്താണ് സംഭവം. സി.എച്ച്. രവിയുടെ വീട്ടിൽ ബുധനാഴ്ച രാത്രയോടെ മോശവലിപ്പിൽ പാമ്പിനെ കണ്ടെത്തിയത്. ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് സംഭവം കുറച്ച് കൗതുകമായി. ചേര പാമ്പിനെയാണ് കണ്ടത്. പക്ഷേ കൗതുകം അവിടെയല്ല. ആ പമ്പ് ഒരു സ്വർണമോതിരം അണിഞ്ഞിരുന്നു എന്നതാണ്.

മോതിരത്തിന്‍റെ വളയം പോലെ ശരീരത്തിൽ വളയങ്ങളുള്ള മോതിര വളയനെ കണ്ടിട്ടുണ്ടെങ്കിലും ആളുകൾ‌ ആദ്യമായാണ് മോതിരമണിഞ്ഞ ചേരയെ കാണുന്നത്. സംഭവം ഒറിജിനൽ‌ സ്വർണമോതിരമാണ്.

രവിയുടെ അച്ഛൻ ഉപയോഗിച്ചിരുന്ന മോതിരം അദ്ദേഹത്തിന്‍റെ മരണശേഷം മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്നതിൽ ചേര കുടുഹ്ങുകയായിരുന്നു. മോതിരം കുടുങ്ങിയതിനാൽ തന്നെ ചേര അവശതയിലായിരുന്നു. തുടർന്ന് ബന്ധപ്പെട്ട ആളുകളെ വിവരമറിയിക്കുകയും അവരെത്തി മോതിരം മുറിച്ച് മാറ്റി ചേരയെ മോചിപ്പിക്കുകയും ചെയ്തു.

സെൻസസ് 2027; സെൽഫ് എന്യൂമറേഷന് ചൊവ്വാഴ്ച മുതൽ

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല, തിരുത്തണം; പിണറായി വിജയൻ

ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ മരം കടപുഴകി വീണു; ഒരു മരണം

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; തൃശൂരിൽ 43 കാരൻ മരിച്ചു

സൂപ്പർ ഓവറിനു ശേഷം കൈയാങ്കളി; സൂര്യവംശിക്ക് വിലക്ക് വന്നേക്കും