കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു
file
കണ്ണൂർ: നഗരത്തിൽ ഭീതി പടര്‍ത്തി വീണ്ടും തെരുവുനായ ആക്രമണം. വിദ്യാർഥികളും സ്ത്രീകളും ഉൾപ്പടെ 11 പേർക്ക് കടിയേറ്റു. ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് നായയുടെ ആക്രമണമുണ്ടായത്. പുതിയ ബസ് സ്റ്റാന്‍ഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ആയിരുന്നു തെരുവ് നായ ആളുകളെ ആക്രമിച്ചത്. പരുക്കേറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സ തേടി.
ചൊവ്വാഴ്ചയും ജില്ലയിൽ 56 പേരെ തെരുവുനായ ആക്രമിച്ചിരുന്നു. പുതിയ ബസ് സ്റ്റാൻഡ്, എസ്ബിഐ പരിസരം, പ്രഭാത് ജങ്ഷൻ എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. രാത്രിയോടെ ഇതേ നായയെ ചത്ത നിലയിലും കണ്ടെത്തി. ഇതിനു പിന്നാലെയാണ് ജില്ലയിൽ രണ്ടാം ദിനവും നായയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്.