.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Local

സ്വാഗതസംഘം ഓഫീസ് മലങ്കര മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു

മീറ്റിംഗിൽ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപികരിച്ചു

MV Desk

കൊച്ചി : മലങ്കര യാക്കോബായ സുറിയാനി സഭയുടെ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കൽ സെന്റർ മൈതാനിയിൽ ഫെബ്രുവരി 4 ന് നടക്കുന്ന ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലിയുടെ സമാപന സമ്മേളനത്തിന്റെയും, പാത്രിയർക്കാ ദിനാഘോഷത്തിന്റെയും ഭാഗമായി പാത്രിയർക്കൽ സെന്ററിൽ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നിർവഹിച്ചു.

തുടർന്ന് നടന്ന മീറ്റിംഗിൽ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപികരിച്ചു. സഭ ട്രസ്റ്റി തമ്പു ജോർജ്‌ തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു, വർക്കിങ് കമ്മിറ്റി, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫെബ്രുവരി 4 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ മൈതാനിയിൽ നടക്കുന്ന മഹാ സമ്മേളനത്തിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അദ്ധ്യക്ഷത വഹിക്കും. കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രി പിണറായി വിജയൻ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ഇതര സഭാ മേലദ്ധ്യക്ഷന്മാർ, സാമുദായിക നേതാക്കൾ, എം.പിമാർ, എം.എൽ.എ മാർ തുടങ്ങി രാഷ്ട്രീയ - മത - സാമുദായിക പ്രമുഖർ മഹാസമ്മേളനത്തിൽ പങ്കെടുക്കും.

മഹാസമ്മേളനത്തിൽ പ്രഥമ ശ്രേഷ്ഠ ബാവാ പുരസ്കാരം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥിന് സമർപ്പിക്കും. അര ലക്ഷത്തിൽ അധികം വിശ്വാസികൾക്ക് പങ്കെടുക്കുവാൻ പറ്റുന്ന രീതിയിലുള്ള പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ