താബോർ തിരുകുടുംബ ദേവാലയത്തിൽ തിരുനാൾ

 
Local

താബോർ തിരുകുടുംബ ദേവാലയത്തിൽ തിരുനാൾ

16ന് വൈകിട്ട് 5.30നാണ് കൊടിയേറ്റം.

നീതു ചന്ദ്രൻ

അങ്കമാലി: താബോർ തിരുകുടുംബ ദേവാലയത്തിലെ തിരുകുടുംബത്തിന്‍റെയും വിശുദ്ധ സെബാസ്ത്യാനോസിന്‍റെയും തിരുനാൾ ജനുവരി 16,17, 18 തിയതികളിലായി ആഘോഷിക്കുമെന്ന് വികാരി ഫാദർ. കുര്യൻ ഭരണികുളങ്ങര അറിയിച്ചു. 16ന് വൈകിട്ട് 5.30നാണ് കൊടിയേറ്റം. തുടർന്ന് കുർബാനയും നൊവേനയും ഉണ്ടായിരിക്കും.

മൂക്കന്നൂർ‌ സെന്‍റ് മേരീസ് ചർച്ച് ഫൊറോന വികാരി ഫാദർ അഗസ്റ്റിൻ ഭരണികുളങ്ങര കാർമികത്വം വഹിക്കും. 17ന് രാവിലെ 8.30നാണ് അമ്പ് എഴുന്നള്ളിപ്പ്. വൈകിട്ട് 5.30ന് നടത്തുരുത്ത് സെന്‍റ് ആന്‍റണീസ് ചർച്ച് വികാരി ഫാ. ഡോ.സെബാസ്റ്റ്യൻ തേക്കാനത്തിന്‍റെ നേതൃത്വത്തിൽ പാട്ടുകുർബാനയും ഉണ്ടായിരിക്കും.

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം