Punalur hanging bridge 
Local

മിനി പമ്പയില്‍ കച്ചവടക്കാര്‍ക്ക് താത്കാലിക ലൈസന്‍സ്

വാഹനഗതാഗതം തടസ്സപ്പെടുത്തുന്നതും കാഴ്ച മറയ്ക്കുന്നതുമായ ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, തോരണങ്ങള്‍, നിയമവിരുദ്ധമായി സ്ഥാപിച്ച ബാനറുകള്‍, മറ്റു വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യും

പുനലൂര്‍: ശബരിമല സീസണ്‍ പ്രമാണിച്ച് പുനലൂര്‍ മിനി പമ്പ ഭാഗത്ത് ദേശീയപാതയുടെ വശങ്ങളില്‍ ഗതാഗതത്തിന് തടസ്സമില്ലാതെ സീസണ്‍ കച്ചവടം നടത്തുന്നവര്‍ക്ക് താത്കാലിക ലൈസന്‍സ് നല്‍കും.

വാഹനഗതാഗതം തടസ്സപ്പെടുത്തുന്നതും കാഴ്ച മറയ്ക്കുന്നതുമായ ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, തോരണങ്ങള്‍, നിയമവിരുദ്ധമായി സ്ഥാപിച്ച ബാനറുകള്‍, മറ്റു വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍, റവന്യൂ ഓഫീസര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. ടിബി ജംഗ്ഷനില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കാന്‍ വോളണ്ടിയര്‍മാരെ നിയമിക്കുന്നതിന് നിര്‍ദ്ദേശമുണ്ടെന്നും പൊലീസ് അറിയിച്ചു.

മണ്ഡലകാലത്ത് വാഹനപരിശോധന കര്‍ശനമാക്കുമെന്നും അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് പ്രതിനിധി അറിയിച്ചു.ദേശീയപാതയുടെ വശങ്ങളില്‍ സൈന്‍ബോര്‍ഡുകളും അപകടമേഖലകളില്‍ ബാരിക്കേഡുകളും സ്ഥാപിക്കും. റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തുന്നതിനും നിര്‍ദ്ദേശം നല്‍കി. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥപ്രതിനിധികളും പങ്കെടുത്തു. ശബരിമല തീർഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ എല്ലാ വകുപ്പുകളുടെയും സഹായം ഉണ്ടാകണമെന്ന് നഗരസഭാധ്യക്ഷ ബി. സുജാത ആവശ്യപ്പെട്ടു.

കേരള സർവകലാശാല വിവാദം; അടിയന്തര റിപ്പോർട്ടു തേടി ഗവർണർ

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്