അന്നശേരിയിൽ മൂന്നര വയസുകാരി തോട്ടിൽ വീണു മരിച്ചു

 
Local

മൂന്നര വയസുകാരി തോട്ടിൽ വീണു മരിച്ചു

വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.

കോഴിക്കോട്: അന്നശേരിയിൽ മൂന്നര വയസുകാരി തോട്ടിൽ വീണു മരിച്ചു. കൊളങ്ങരത്തുതാഴം നിഖിലിന്‍റെ മകൾ നക്ഷത്രയാണ് മരിച്ചത്.

വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ തോട്ടിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തോട്ടിൽ വീണ കുട്ടി ഒഴുക്കിൽപ്പെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

"അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യം"; സർക്കാർ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ

ക്രിക്കറ്റ് മതിയാക്കി മലയാളി താരം സി.പി. റിസ്‌വാൻ

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോക്ഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി