കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കുട്ടിയുടെ നില ഗുരുതരം
മലപ്പുറം: കുറ്റിപ്പുറം ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. അപകടത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. പരുക്കേറ്റ കുഞ്ഞിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്.
വിവാഹ നിശ്ചയത്തിന് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. വേഗത്തിൽ എത്തിയ ബസ് കാറിൽ ഇടിച്ച് മറിയുകയായിരുന്നു.
കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ബസ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് റിപ്പോർട്ട്.