Local

നേര്യമംഗലത്ത് റോഡരുകിൽ നിർത്തിയിട്ടിരിക്കുന്ന കാറിന്റെ മുകളിൽ മരം വീണു

അഗ്നി രക്ഷാ സേന മരം മുറിച്ചു നീക്കി ഗതാഗത തടസം നീക്കി

കോതമംഗലം : റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിൽ മരം വീണു. നേര്യമംഗലം ഇടുക്കി റൂട്ടിൽ മണിയമ്പാറ തൊണ്ണൂറ് സെന്റ് കോളനിയിൽ സുര എന്നയാളുടെ ഓംനി വാനിന്റെ മുകളിലേക്ക് ഫോറസ്റ്റ് വക മരം വീഴുകയായിരുന്നു. ഇതിനെത്തുടർന്ന് ഇടുക്കി റോഡ് തടസപ്പെട്ടു. വെള്ളിയാഴ്‌ച രാവിലേ 6.30 നായിരിന്നു സംഭവം.

കോതമംഗലത്ത് നിന്നും അഗ്നി രക്ഷ നിലയം ഗ്രേഡ് അസ്സി.സ്റ്റേഷൻ ഓഫീസർ കെ.എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാ സേന മരം മുറിച്ചു നീക്കി ഗതാഗത തടസം നീക്കി. സേനാംഗങ്ങളായ അനുരാജ് എം.ആർ ഷാനവാസ് പി.എം. രാഗേഷ് കുമാർ, നിസാമുദ്ദീൻ, രാമചന്ദ്രൻ നായർ.റ്റി. എന്നിവരും ദൗത്യത്തിൽ പങ്കാളികളായി.

ട്രംപിന്‍റെ തീരുവയ്ക്ക് പ്രതികാരം ചെയ്യാനില്ല: ഇന്ത്യ

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി