നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
തിരുവനന്തപുരം: നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. അമ്പൂരി ആനക്കുളം ഭാഗത്തെ അപകടത്തിൽ അമ്പൂരി സ്വദേശി അർജുൻ, കാട്ടാക്കട സ്വദേശി ദുർഗാദാസ് എന്നിവരാണ് മരിച്ചത്.
രാത്രിയിൽ കുളിക്കാനിറങ്ങിയ ഇരുവരും അപകടത്തിൽപ്പെട്ടുവെന്നാണ് നിഗമനം. ഇരുവരെയും കാണാതായ വിവരം പുലർച്ചെയാണ് പൊലീസിന് ലഭിച്ചത്.
പിന്നാലെ അഗ്നിശമന സേനയും, പൊലീസും, നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.