സജി മഞ്ഞക്കടമ്പിൽ, മോൻസ് ജോസഫ്. 
Local

മഞ്ഞക്കടമ്പന്‍റെ നീക്കത്തിൽ ആശങ്കയോടെ യുഡിഎഫും മോൻസ് വിഭാഗവും

മോൻസ് ജോസഫിന്‍റെ ചില ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ തനിക്കു കിട്ടിയിട്ടുണ്ടെന്ന് സജി മഞ്ഞക്കടമ്പിൽ ചില അടുപ്പക്കാരോടു സൂചിപ്പിച്ചെന്ന് വിവരം

കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും രാജിവച്ച സജി മഞ്ഞക്കടമ്പന്‍ തന്‍റെ ഭാവി രാഷ്‌ട്രീയ കരുനീക്കം പ്രഖ്യാപിക്കാനിരിക്കെ, യുഡിഎഫും ജോസഫ് ഗ്രൂപ്പിലെ മോന്‍സ് വിഭാഗവും ആശങ്കയുടെ മുള്‍മുനയില്‍. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജയപരാജയങ്ങളെ മഞ്ഞക്കടമ്പന്‍റെ വെളിപ്പെടുത്തലുകള്‍ സ്വാധീനിക്കുമെന്നതാണ് കോണ്‍ഗ്രസിന്‍റെ ആശങ്ക.

എന്നാല്‍ തനിക്കെതിരെ സജി ചെയ്ത ഒളിയമ്പുകള്‍ക്കപ്പുറം കൂടുതല്‍ ശക്തമായി ആഞ്ഞടിക്കുമോ എന്നതിലാണ് മോന്‍സിന്‍റെ ആശങ്ക. മോന്‍സിന്‍റെ അടുപ്പക്കാരെന്നു പറയുന്ന ചില ആളുകള്‍ തന്നെ സജിക്ക് ചില സുപ്രധാന വിവരങ്ങൾ കൈമാറിയതായും മോന്‍സ് സംശയിക്കുന്നു.

കരാറുകാരുടെ സംഘടനയുടെ പ്രസിഡന്‍റുകൂടിയായ മോന്‍സും ചില കരാറുകാരും തമ്മിലുള്ള ഇടപാടുകള്‍, അതിലൂടെ നേടിയ കണക്കില്ലാത്ത പണം തുടങ്ങിയവയുടെ വിശദമായ രേഖകള്‍ തന്‍റെ പക്കലുണ്ടെന്ന് സജി തന്‍റെ വിശ്വസ്തരായ ചിലരോട് സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കനത്ത ആശങ്കയിലാണ് മോന്‍സ്.

പൊതുമരാമത്തു മന്ത്രിയായിരിക്കെ തിരുവനന്തപുരം നഗര വികസന പദ്ധതിയിലെ കരാറുകാരന് അവര്‍ ആവശ്യപ്പെട്ടതിലധികം തുക ആര്‍ബിട്രേഷനിലൂടെ കൈമാറിയതില്‍ അന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ ഇരിക്കെയാണ് പി ജെ ജോസഫിൽ സമ്മർദ്ദം ചെലുത്തി അവർ മുന്നണി വിട്ട് കെ എം മാണിയിലൂടെ യു ഡി എഫിൽ ചേക്കേറിയത്.

ഇതാണ് ഇടതു മുന്നണി വിട്ട് യുഡിഎഫില്‍ ചേക്കേറാന്‍ ജോസഫിനെയും കൂട്ടരെയും നിര്‍ബന്ധിതരാക്കിയത്. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് വരും മുന്‍പ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ജോസഫ് ഗ്രൂപ്പിന്‍റെ വരവ് യുഡിഎഫിന് നഷ്ടമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് കെ.എം മാണിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ മുന്നറിയിപ്പ് ശരിവയ്ക്കുന്നതായി പിന്നീട് നടന്ന തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഇപ്പോഴത്തെ കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി മറുകണ്ടം ചാടി ഇടതു മുന്നണിയുമായി കൈകോര്‍ത്ത് നാലു സീറ്റില്‍ മത്സരിക്കുകയും നാടുനീളെ ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ ആരോപണം കടുപ്പിക്കുകയും ചെയ്ത യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസിനും കടുത്ത ആക്ഷേപമുണ്ട്.

ഇക്കാര്യങ്ങളെല്ലാം കൂടി മഞ്ഞക്കടമ്പന്‍ ഇന്ന് പുറത്തിടുകയും ജോസഫ് ഗ്രൂപ്പിലെ അരമന രഹസ്യങ്ങള്‍ മുഴുവന്‍ അങ്ങാടിയില്‍ പാട്ടാകുകയും ചെയ്യുമോ എന്ന ആശങ്കയാണ് മോന്‍സിനെ അലട്ടുന്നത്.

ചൊവ്വാഴ്ച മുതൽ മഴ കനക്കും; 4 ജില്ലകളിൽ യെലോ അലർട്ട്

''അയ്യപ്പ സംഗമത്തിന്‍റെ പേരിൽ പിരിക്കുന്ന പണം സർക്കാർ വാങ്ങില്ല''; പ്രതിപക്ഷം രാഷ്ട്രീയം കാണുന്നുവെന്ന് വി.എൻ. വാസവൻ

'ഒരു കോടി ജനങ്ങളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി

വിരമിക്കൽ പിൻവലിച്ച് റോസ് ടെയ്‌ലർ തിരിച്ചു വരുന്നു

സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചു; നടി അറസ്റ്റിൽ