File
കൽപ്പറ്റ: പതിനഞ്ച് പദ്ധതികളിലായി വയനാട് ജില്ലയിൽ വരാൻ പോകുന്നത് 3110 കോടി രൂപയുടെ നിക്ഷേപമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിച്ച എന്‍റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംരംഭകത്വ വർഷത്തിന്‍റെ ഭാഗമായി 9588 പുതിയ സംരംഭങ്ങൾ വയനാട് ജില്ലയിൽ ഈ മൂന്നു വർഷത്തിനുള്ളിലുണ്ടായെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആദ്യം നൂറ് ശതമാനം ലക്ഷ്യം നേടിയ ജില്ല വയനാടാണെന്നും പി. രാജീവ്.
വയനാടിന്‍റെ യാത്രാ ദുരിതം പരിഹരിക്കുന്നതിനുള്ള തുരങ്ക പാത നിർമാണം തുടങ്ങാൻ പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.